സുരക്ഷാ കവചമില്ലാതെ റോഡുകളും റെയില്‍പാളവും: വാ പിളര്‍ന്നപാര്‍ളിക്കാട്

ടി.ഡി.ഫ്രാന്‍സീസ്.

വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ റോഡുമൊക്കെ അതിര്‍ത്തി പങ്കിടുമ്പോഴും സുരക്ഷ കടലാസി ലാണ്

വടക്കാഞ്ചേരി : ഷൊര്‍ണൂര്‍ – തൃശൂര്‍ റെയില്‍പാതയില്‍ പാര്‍ളിക്കാട് ദുരന്തം വാ പിളര്‍ന്ന് നില്‍ക്കുമ്പോഴും പ്രതിരോധ നടപടി കൈകൊള്ളാതെ റെയില്‍വേ .
ഷൊര്‍ണൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയും, ഷൊര്‍ണൂര്‍ – തൃശൂര്‍ , തൃശൂര്‍ – ഷൊര്‍ണൂര്‍റെയില്‍വേ പാതകളും, പാര്‍ളിക്കാട് – വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ റോഡുമൊക്കെ അതിര്‍ത്തി പങ്കിടുമ്പോഴും സുരക്ഷ കടലാസിലാണ്. വ്യാസകോളേജ് വിദ്യാര്‍ത്ഥികള്‍ റെയില്‍ പാളം മുറിഞ്ഞാണ് കോളേജിലേയ്ക്ക് പോകുന്നതും, വരുന്നതും. പാര്‍ളിക്കാട് – റെയില്‍വേ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്ന് താമസിയ്ക്കുന്നവരുടെ സഞ്ചാരവും റെയില്‍ മുറിഞ്ഞ് കടന്ന് തന്നെ. മറ്റ് വഴികള്‍ ഉണ്ടെങ്കിലും എളുപ്പമാര്‍ഗത്തിലൂടെയുള്ള സഞ്ചാരമാണ് മേഖലയെ ഭീതിയുടെ കേന്ദ്രമാക്കുന്നത്. കോളേജ് സമയങ്ങളില്‍ നിരവധി കുട്ടികളാണ് പാളം മുറിഞ്ഞ് കടക്കുന്നത്. പാളത്തിലെ വളവും, താഴെയും മുകളിലുമായാണ് കടന്ന് പോകുന്നതെന്നതും ദൂര കാഴ്ച മറയ്ക്കുകയാണ്. അതു കൊണ്ടു തന്നെ ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *