വടക്കാഞ്ചേരിയില്‍ വാഹനാപകടം.യുവാവ് മരിച്ചു.

മരിച്ചത് എരുമപെട്ടി സ്വദേശി.

എരുമപ്പെട്ടി: ബൈക്കിന് പുറകില്‍ ബസ് ഇടിച്ച് പരിക്ക് പറ്റിയ ആറ്റത്ര തലക്കോടന്‍ ദേവസി മകന്‍ സിമിന്‍ (23) മരിച്ചു. ഇന്നലെ രാവിലെ വടക്കാഞ്ചേരി ഓവര്‍ ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്.തൃശൂരില്‍ നിന്നും മോണിംഗ് ക്ലാസ്സ് കഴിഞ്ഞ് വടക്കാഞ്ചേരിയിലേക്ക് വരുന്നതിനിടേയായിരുന്നു അപകടം. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
പോലീസ് നടപടികള്‍ക്ക് ശേഷം ഇന്ന് വൈകീട്ട്് 4.30ന് ആറ്റത്ര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ മൃതസംസ്‌ക്കാരം നടത്തും. വടക്കാഞ്ചേരി അനശ്വര ടെക്സ്റ്റയില്‍സിലെ ജീവനക്കാരനാണ്.
അമ്മ: ഓമന
സഹോദരന്‍: സിന്റോ

Leave a Reply

Your email address will not be published. Required fields are marked *