ഒരു അഡാര്‍ ലൗവിന്റെ ശില്‍പികള്‍ ഫിലിം ചേമ്പര്‍ ഉപരോധിക്കുന്നു.

ക്ലൈമാക്സ് മാറ്റിചിത്രം കൂടുതല്‍ മികച്ചതാക്കിയിട്ടും തിയറ്ററുകളില്‍ ആളുകള്‍ എത്താത്ത്ത് വ്യാജ പ്രിന്റ് പ്രചരിക്കുന്നത് മൂലമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്.


കൊച്ചി: തിയേറ്ററുകളില്‍ ഓടുന്ന ചിത്രമായ ഒരു അഡാര്‍ ലൗ. എന്ന സിനിമയുടെ ശില്‍പികള്‍ ഇന്ന് ഫിലിം ചേമ്പര്‍ ഉപരോധിക്കും ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങിയത് സംമ്പന്ധിച്ച് പരാതിനല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് ഫിലിം ചേമ്പര്‍ ഉപരോധിക്കുന്നത്.

ഇന്ന് വൈകുന്നേരം നാലിന് എറണാംകുളം എംജി റോഡിലുള്ള ഓഫീസാണ് ഉപരോധിക്കുക. നേരത്തെ പരാതിപ്പെട്ടിട്ടും വ്യാജ പ്രിന്റുകള്‍ പ്രചരിക്കുകയാണ്. ക്ലൈമാക്സ് മാറ്റിയതോടെ ചിത്രം കൂടുതല്‍ മികച്ചതാക്കിയിട്ടും തിയറ്ററുകളില്‍ ആളുകള്‍ എത്താത്ത്ത് വ്യാജ പ്രിന്റ് പ്രചരിക്കുന്നത് മൂലമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്.
വ്യാജ പ്രിന്റുകള്‍ ഇനിയും പ്രചരിച്ചാല്‍ ചിത്രം കൂടുതല്‍ സാമ്പത്തിക നഷ്ടത്തിലേക്ക് പോകും. അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *