ലോകസഭ-ആലത്തൂരില്‍ പി കെ ബിജുവിന് മൂന്നാം ഊഴം ഇല്ല.ടി കെ വാസുവിന് സാധ്യത.

ഏത് പേമാരിയിലും ഇടതിന് ഇളക്കം തട്ടാത്ത കോട്ടയാണ് ആലത്തൂര്‍.

പാലക്കാട്: രാഷ്ട്രീയസാഹചര്യവും, മണ്ഡലാതിര്‍ത്തിയും മാറി മറിഞ്ഞപ്പോഴൊന്നും പഴയ ഒറ്റപ്പാലവും ഇന്നത്തെ ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ട ചരിത്രമില്ല.
അത് കൊണ്ട് തന്നെ കേരളത്തിലെ പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ ആലത്തൂരിനോളം ഇടതുപക്ഷം വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമുണ്ടാവില്ല.
രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച സിറ്റിംഗ് എം പി പി.കെ ബിജുവിന് മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് ഏറെകുറെ ധാരണയായി. കേന്ദ്ര കമ്മറ്റി അംഗം കെ രാധാകൃഷ്ണന്‍. ടി. കെ വാസു. മുന്‍ എം പി. പി എസ് ശിവരാമന്‍ എന്നിവരേയാണ് സി പി എം പരിഗണിക്കുന്നത്. മണ്ഡലത്തിലെ ഏഴ് നിയമ സീറ്റുകളില്‍ ആറിലും വിജയം സി പി എമ്മിനാണ്, വടക്കാഞ്ചേരിയില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തിന് മാത്രമാണ് പരാജയമറിഞ്ഞത്. ചേലക്കര മണ്ഡലമുള്‍പെടുന്ന ആലത്തൂരില്‍ കെ രാധാകൃഷ്ന്‍ മത്സരിച്ചാല്‍ എതിരാളികളുണ്ടാകില്ലെന്നതാണ് വാസ്ഥവം. എന്നാല്‍ മത്സര രംഗത്തേക്കില്ലെന്ന സൂചനകളാണ് രാധാകൃഷ്ണന്‍ നല്‍കുന്നത്. അത് കൊണ്ട് തന്നെ മണ്ഡലത്തിന്റെ മനസറിയുന്ന യുവ നേതാവ് ടി കെ വാസുവിനാണ് സാധ്യത ഏറുന്നത്.
മണ്ഡലത്തില് ഇത്തവണ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ്നാണ് യു.ഡി.എഫ് തീരുമാനം.
ഇടതുപക്ഷത്തിന് വ്യക്തമായ മേധാവിത്വം ഉള്ള മണ്ഡലത്തില് പൊതുസ്വതന്ത്രനെ ഇറക്കി വിജയം നേടാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. ഫുട്‌ബോള് താരം ഐ.എം വിജയനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറി. ഒറ്റപ്പാലത്ത് കെ.ആര് നാരായണനെ ഇറക്കി വിജയിച്ചതുപോലെ ആലത്തൂരും പൊതുസ്വതന്ത്രനിലൂടെ വിജയിക്കാമെന്നാണ് കോണ്ഗ്രസ് പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി മണ്ഡലം ഇത്തവണ ബി ഡി ജെ എ സിന് നല്‍കും. സംസ്ഥാന നേതാവ് ടി വി ബാബുവാണ് ആലത്തൂരില്‍ മത്സരിക്കുന്നതെന്ന് ധാരണയിലാണ് പാര്‍ട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37312 വോട്ടിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി കെ.എ ഷീബയെ പി.കെ ബിജു പരാജയപ്പെടുത്തിയത്. നോട്ടക്ക് 21417 വോട്ടും ലഭിച്ചിരുന്നു. ഇത്തവണ ഭൂരിപക്ഷം അമ്പതിനായിരത്തില്‍ പരമെത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതു പാളയം. എന്നാല്‍ മികച്ച പുതുമുഖത്തെ കണ്ടെത്തി കനത്ത മത്സരം സൃഷ്്ടിക്കാനുള്ള ശ്രമം നടത്തുകയാണ് യു ഡി എഫ്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്.കുന്നന്‍കായ ഉണക്കിപൊടിച്ചത്.Green N Fresh
പരമ്പരാഗത രീതിയില്‍ കുന്നന്‍കായ(കണ്ണന്‍കായ)ശുദ്ധമായി ഉണക്കിപൊടിച്ചത്.
ഹോം ഡെലിവറി സൗകര്യം. Call.9745411811

Leave a Reply

Your email address will not be published. Required fields are marked *