ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ആള്‍കൂട്ടം മരണം വിധിച്ച മധുവിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ട്. വിചരണ പോലും ഇനിയും ആരംഭിച്ചില്ല.

swale.online

ഓര്‍മ്മയുണ്ടോ.. ഈ മുഖം..???

അട്ടപ്പാടിയിലെ മധുവിന്റെ മരണം കേരളത്തില്‍ വലിയ തോതിലുള്ളപ്രതിഷേധത്തിന് കാരണമായിരുന്നതാണ്. എല്ലാപ്രതിഷേധങ്ങളും പോലെ മധുവിന്റെ മരണത്തെ തുടര്‍ന്നുള്ള ബഹളങ്ങളും പുതിയ കാഴകള്‍ക്ക് മുന്നില്‍ തലകുമ്പിട്ടു സുല്യം പറയുകയാണ്ഇപ്പോള്‍.

വയനാട്.
മോഷണകുറ്റമാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കേസില്‍ പതിനാറു പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. പ്രതിഫലത്തിന്റെ പേരില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുളള നീക്കം സര്‍ക്കാര്‍ മരവിപ്പിച്ചതും ജഡ്ജി നിയമനം വൈകുന്നതും കേസ് നടപടികളെ കാര്യമായ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാന്‍ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. എന്നാല്‍ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നാണ് വിശദീകരണം.
ഫെബ്രുവരി 22 ന് വൈകിട്ടാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് എസ്സിഎസ്ടി സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
പക്ഷേ ഇനിയും വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായില്ല. കോടതിയിലെ ജഡ്ജി സ്ഥലം മാറിപ്പോയതിനാല്‍ പകരം ഇതുവരെ നിയമനം നടന്നിട്ടില്ല. ആഴ്ചയില്‍ ഒരു ദിവസം മറ്റ് കേസുകള്‍ ഉള്‍പ്പെടെ പരിഗണിക്കാന്‍ സ്ഥലം മാറിപ്പോയ ജഡ്ജി എത്തുന്നതാണ് രീതി. സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതായിരുന്നു. നിയമമന്ത്രി എ.െക.ബാലന്‍ ഉറപ്പ് നല്‍കി മന്ത്രിസഭ തീരുമാനെടുത്തെങ്കിലും പിന്നീട് മരവിപ്പിച്ചു.

മധുവിന്റെ മരണം കേരളത്തില്‍ വലിയ തോതിലുള്ളപ്രതിഷേധത്തിന് കാരണമായിരുന്നതാണ്. എല്ലാപ്രതിഷേധങ്ങളും പോലെ മധുവിന്റെ മരണത്തെ തുടര്‍ന്നുള്ള ബഹളങ്ങളും പുതിയ കാഴകള്‍ക്ക് മുന്നില്‍ തലകുമ്പിട്ടു സുല്യം പറയുകയാണ്ഇപ്പോള്‍.

Leave a Reply

Your email address will not be published. Required fields are marked *