കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ച.

റഷീദ് എരുമപെട്ടി.

ലക്ഷങ്ങള്‍ ചിലവഴിച്ച് പുതുക്കി നിര്‍മ്മിച്ച ഭാഗത്താണ് ചോര്‍ച്ച അനുഭവപ്പെടുന്നത് .

എരുമപ്പെട്ടി: എരുമപ്പെട്ടി കോട്ടപ്പുറം തടയണയില്‍ ചോര്‍ച്ച. ലക്ഷങ്ങള്‍ ചിലവഴിച്ച് പുതുക്കി നിര്‍മ്മിച്ച ഭാഗത്താണ് ചോര്‍ച്ച അനുഭവപ്പെടുന്നത് . തടയണയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ് .
കൃഷിയാവശ്യത്തിനും കുടിവെള്ളത്തിനുമായി ലോക ബാങ്കിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 35 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടപ്പുറം പുഴയില്‍ തടയണ നിര്‍മ്മിച്ചത് .
ഇതിന്റെ വശങ്ങള്‍ തകരുകയും ചോര്‍ച്ചയുണ്ടാവുകയും ചെയ്തതോടെ വെള്ളം തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു. കര്‍ഷകരുടെ ആവശ്യപ്രകാരം 2016-17ല്‍ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ ചിലവഴിച്ചണ് തടയണ അറ്റകുറ്റപ്പണി നടത്തിയതും തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിച്ചതും ജലക്ഷാമം രൂക്ഷമായതോടെ പുഴയില്‍ വെള്ളം തുറന്നു വിട്ടപ്പോഴാണ് ചോര്‍ച്ച അനുഭവപ്പെട്ടത് .

വന്‍ അഴിമതിയാണ് തടയണ നിര്‍മ്മാണത്തില്‍ നടത്തിയതെന്ന് സി.പി.എം ഏരിയാ കമ്മറ്റിയംഗം ഒ.ബി സുബ്രഹ്മണ്യന്‍ ആരോപിച്ചു.
അപാകത പരിഹരിച്ച് തടയണ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ പഞ്ചായത്തോഫീസിലേക്ക് പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.അതേസമയം മഹാപ്രളയത്തെ തുടര്‍ന്ന് കേട് പാട് സംഭവിച്ച കോട്ടപ്പുറം തടയണയുടെ പുനര്‍ നിര്‍മ്മാണത്തിന് 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സംരക്ഷണ ഭിത്തികള്‍ക്കുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മീന ശല മോന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *