ബെഗ്ലൂരുവില്‍ തീപിടുത്തം. മുന്നോറോളം കാറുകള്‍ കത്തി.

ബെഗളൂരു:ബെഗളൂരുവിലെ യെലഹാങ്ക എയര്‍ബെയ്‌സില്‍ വന്‍ തീപിടിത്തം. എയറോ ഇന്ത്യ 2019 എന്ന വ്യോമ അഭ്യാസപ്രകടനം നടക്കുന്ന വേദിയ്ക്ക് സമീപത്തെ പാര്‍ക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്കിങ്ങ് ഏരിയയിലെ 300 ലേറെ കാറുകള്‍ അഗ്നിക്കിരയായി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.സമീപത്തെ പുല്‍പ്രദേശത്ത് പിടിച്ച തീ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പടരുകയായിരുന്നു. പത്തോളം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഷോയ്ക്കിടെ അപകടം ഉണ്ടാകുന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.പ്രദേശത്തെ ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും സിഗരറ്റോ മറ്റോ വലിച്ചെറിഞ്ഞാകാം കാരണമെന്നാണ് കരുതുന്നത്. അപകടത്തെ തുടര്‍ന്ന്് ഷോ താല്‍ക്കാലികമായി നിര്‍്തതിവെച്ചു.
നാല് ദിവസം മുന്‍പ് എയ്‌റോബാറ്റിക്‌സ് പരിശീലനത്തിനിടെ വ്യോമസേനയുടെ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനമായ എയ്‌റോ ഷോ ഇന്ത്യ 1996 മുതല്‍ ബെംഗളൂരുവിലാണ് നടന്ന് വരുന്നത്. അഞ്ച് ദിവസം നീണ്ട് നിന്ന് ഷോ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *