നാടകപ്രവര്‍ത്തകന്‍ ഇന്ദ്രന്‍ മച്ചാടിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു.

റഷീദ് എരുമപെട്ടി.

ഓട്ടോറിക്ഷിയില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും, വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു.

എരുമപ്പെട്ടി : ഹര്‍ത്താലിനിടയില്‍ വേലൂരില്‍ പ്രശസ്ത നാടക കൃത്തും സംവിധായകനുമായ ഇന്ദ്രന്‍മച്ചാടിന് നേരെ ആക്രമണം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയുടെ ചില്ല് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. രാവിലെ നടന്ന പ്രകടനത്തിനിടയിലാണ് അക്രമമുണ്ടായത്. വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ നടന്ന നാടകത്തില്‍ പങ്കെടുത്ത് ഇന്ന് രാവിലെ മച്ചാടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇന്ദ്രന്‍ മച്ചാട്. പ്രകടനം വരുന്നത് കണ്ട് ഓട്ടോറിക്ഷ റോഡരികില്‍ ഒതുക്കി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.പ്രകടനം അടുത്തെത്തിയപ്പോള്‍ പിന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവര്‍ തെക്കുംക്കര സ്വദേശി ഷാരൂഖാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി.
ഇത് കണ്ട ഇന്ദ്രന്‍ മച്ചാട് നാടക പ്രവര്‍ത്തകനാണെന്നും വേലൂരില്‍ നാടകം കാണാന്‍ എത്തിയതാണെന്നും അറിയിച്ചപ്പോള്‍ ഓട്ടോ റിക്ഷയുടെ ചില്ല് അടിച്ച് തകര്‍ക്കുകയും ഇന്ദ്രന്‍ മച്ചാടിനെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിറക്കി കയ്യേറ്റം ചെയ്യുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് എത്തിയാണ് ഡ്രൈറേയും ഇന്ദ്രന്‍ മച്ചാടിനേയും രക്ഷപ്പെടുത്തിയത്.സംഭവത്തില്‍ കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *