കന്നിയാത്രയില്‍ തന്നെ കാലിടറി. പാതിവഴിയില്‍ കുടുങ്ങി കേരളത്തിന്റെ ഇലക്ട്രിക് ബസ്

swale.online

ആലപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് ബസ് കന്നിയാത്രയില്‍ തന്നെ ചാര്‍ജില്ലാതെ പെരുവഴിയിലായിി. സംഭവത്തിന് കാരണം ട്രാഫിക് ബ്ലോക്കെന്നാണ് പറയുന്നത്.
യാത്ര ആരംഭിച്ച തിരുവനന്തപുരം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതാണ് നില്‍ക്കാന്‍ കാരണമായതെന്നാണ് പറയുന്നത്.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ ഇന്ന് മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപെട്ട അഞ്ചില്‍ ന്‌ല് ബസ്സുകളും ചാര്‍ജ്ജ് ഇല്ലാതെ വഴിയില്‍ നിന്നതായാണ് പറയുന്നത്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോ മീറ്റര്
ഓടാനാകും. എന്നാല്‍ 223 കിലോ മീറ്റര്‍ മാത്രമാണ് എര്‍ണാംകുളത്തേക്കുള്ളതെങ്കിലും ഗതാഗതകുരുക്കും, പല സ്റ്റോപ്പുകളില്‍ നിര്‍ത്തിയതുമാണ് ചാര്‍ജ്ജ് കഴിയാന്‍ കാരണമായത്. ഇനി ഈ ബസ്സുകള്‍ ആലുവയിലെത്തിച്ച് ചാര്‍ജ്ജ് ചെയ്താല്‍ മാത്രമേ സര്‍വ്വീസ് നത്താനാകൂ. പാതിവഴിയില്‍ കുടുങ്ങിയ യാത്രക്കാരെ മറ്റു ബസ്സുകളില്‍ കയറ്റിവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *