സത്യ സന്ധതക്ക് സമ്മാനം ബഥനിയിലുണ്ട്.

ലോസ്റ്റ് ആന്റ് ഫൗണ്ട് കോര്‍ണര്‍.
ഇവിടെയാണ് ഇത്തരത്തില്‍ കളഞ്ഞു കിട്ടുന്നവ ഏല്‍പിക്കുക
.

കുന്നംകുളം: ബഥനിയിലൊരു പതിവുണ്ട്. കളഞ്ഞു കിട്ടുന്ന പണം ഉടമകളെ കണ്ടെത്തി തിരിച്ചേല്‍പിക്കും. അതിന് കൃത്യമായ വഴികളും സക്കൂള്‍ തന്നെ ഒരുക്കിയിട്ടുമുണ്ട്.
ലോസ്റ്റ് ആന്റ് ഫൗണ്ട് കോര്‍ണര്‍.
ഇവിടെയാണ് ഇത്തരത്തില്‍ കളഞ്ഞു കിട്ടുന്നവ ഏല്‍പിക്കുക. ഉടമസ്ഥരില്ലാത്ത പണമാകട്ടെ. അവ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനയോഗിക്കും. ഈ വര്‍ഷം ഇത്തരത്തില്‍ കോര്‍ണറില്‍ ബാക്കിയായത് അയ്യായിരം രൂപയാണ്. ഈ തുക സഹപാഠിയുടെ ചികിത്സക്കായി കൈമാറി. ഒപ്പം ഇത്തരത്തില്‍ സത്യസന്ധരായ കുട്ടികള്‍ക്ക് അനുമോദനവും സംഘടപ്പിച്ചു.
ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍മാനേജര്‍ ഫാ.സോളമന്‍.ഒ.ഐ.സി അദ്ധ്യക്ഷതയില്‍. പ്രിന്‍സിപ്പാള്‍ ഫാ. പത്രോസ്.ഒ.ഐ.സിചടങ്ങ്് ഉത്ഘാടനവും ചെയ്തു.കോ-ഓഡിനേറ്റര്‍ സി.പി.തോമസ് സ വിദ്യാര്‍ത്ഥി അലീന.എ.എസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *