വെറ്റിലപ്പാറയില്‍ ബൈക്കില്‍ മ്ലാവ് ഇടിച്ച്‌ യുവാവിന് പരിക്കേറ്റു.

ചാലക്കുടി: വെറ്റിലപ്പാറയില്‍ ബൈക്കില്‍ മ്ലാവ് വന്നിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസിലെ ജീവനക്കാരനായ വെട്ടിക്കുഴി സ്വദേശി കാവുങ്ങല്‍ ബെറ്റ്സനാണ് (38) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആറേകാലോടെ ജോലിക്ക് പോകുമ്പോള്‍ മ്ലാവ് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കടക്കം തെറിച്ചുവീണും മ്ലാവിന്റെ കാല്‍ ദേഹത്ത് കൊണ്ടും ബെറ്റ്സന് സാരമായി പരിക്കേറ്റു.
ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുദിവസത്തിനുള്ളില്‍ മലയോരത്ത് നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം പ്ലാന്റേഷനിലും ബൈക്കില്‍ മ്ലാവ് വന്നിടിച്ച് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *