ഫേസ്ബുക്കിലൂടെ നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെപൊങ്കാലയിട്ട് ആരാധകര്‍.

മമ്മൂട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലിക്ക് നേരെയാണ് പൊങ്കാലയുമമായി ഒരുകൂട്ടം ആളുകള്‍ എത്തിയത്. ഇത് സംബന്ധിച്ച് താന്‍ പോലീസില്‍ പരാതി നല്‍കിയതായി നൗഷാദ് അലി പറഞ്ഞു.

അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.

ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ കുടുംബത്തെപ്പോലും വിമര്‍ശിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്നും അത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാന്‍ ഉപയോഗിക്കുന്നുവെന്നും തേന്നിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് നൗഷാദ് അലിക്കെതിരെ നീങ്ങാന്‍ ആരാധകരെ പ്രേരിപ്പിച്ചത്.

നൗഷാദ് അലിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് ഇങ്ങനെ.

ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ… നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ.
ഇങ്ങനെയായിരുന്നു നൗഷാദ് അലിയുടെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *