അനധികൃത പെട്രോൾ വില്പന ; ഒളിവിൽ പോയ പ്രതി കീഴടങ്ങി


ചെത്തല്ലൂർ ജയച ന്ദ്രൻ

ചെത്തല്ലൂർ:
അനധികൃത പെട്രോൾ വില്പന നടത്തി ഒളിവിൽ പോയ പ്രതി കീഴടങ്ങി.
എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് സ്വദേശിയായ പാണം പുഴിയിൽ രാമകൃഷ്ണനാണ് മണ്ണാർക്കാട് കോടതിയിൽ എത്തി കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ഡിസംബർ 26നാണ് സംഭവം..
ചുണ്ടോട്ട് കുന്നിലുള്ള കടയിൽ അനധികൃതമായി അവശ്യ സാധനങ്ങളായ പെട്രോളും ഡീസലും മറ്റും വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാട്ടുകൽ പോലിസ് സ്ഥലത്തെത്തുകയും പോലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.കടയിൽ നിന്നും 30 ലിറ്റർ പെട്രോൾ പോലീസ് കണ്ടെത്തുകയും ഇയാൾക്കെതിരെ നാട്ടുകൽ സ്റ്റേഷനിൽ എസൻഷ്യൽ കമ്മോഡിറ്റീസ് നിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ഇയാൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി പോയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
പീന്നീട് മണ്ണാർക്കാട് കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *