കൊരട്ടിക്കരയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയുവാവ് പൊന്നാനിയില്‍ പൊലീസ് പിടിയിലായി.

ആനന്ദന്‍ എടപ്പാള്‍.

നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ യുവാവ്.

എടപ്പാള്‍: കുന്നംകുളം കൊരട്ടിക്കരയില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുള്‍പടേ നിരവധി കേസില്‍ പ്രതിയായ യുവാവ് പൊന്നാനി പൊലീസിന്റെ പിടിയിലായി.
എടപ്പാള്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന മാറ്റപീടികയില്‍ അനീസ്(20)നെയാണ് പൊന്നാനി പോലീസ് മോഷ്ടിച്ച മൊബൈലുകളുമായി കസ്റ്റഡിയില്‍ എടുത്തത്.
മുന്‍പ് എക്‌സൈസ് സംഘത്തെ കുത്തി പരിക്കേല്‍പിച്ച് രക്ഷപ്പെട്ട കഞ്ചാവ് സംഘത്തിലെ കണ്ണികള്‍ പൊന്നാനി ആശുപത്രി പരിസരത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് എത്തിയ പൊന്നാനി എഎസ്‌ഐ ആല്‍ബര്‍ട്ട്,പോലീസുകാരായ അഭിലാഷ്,ഷനോജ്,മനോജ്,എന്നിവര്‍ ചേര്‍ന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളില്‍ നിന്ന് അഞ്ച് മൊബൈലുകള്‍ കണ്ടെത്തിയതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു. ഇതോടെയാണ് മൊബൈലുകള്‍ മോഷ്ടിച്ചവയാണെന്ന് തിരിച്ചറിഞ്ഞത്.
കുന്നംകുളം കൊരട്ടിക്കരയില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും മോഷ്ടിച്ച രണ്ട് മൊബൈലുകള്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരില്‍ നിന്ന് മുപ്പത്തി അയ്യായിരം രൂപയും നഷ്ടപ്പെട്ടിരുന്നു.തൃത്താല സ്റ്റേഷന്‍ പരിതിയില്‍ കഞ്ചാവ് കേസിലും മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നും,മറ്റു പല കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.എസ്‌ഐ രാജേന്ദ്രനെയാണ് അന്യേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്.
പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *