വന്‍ കവർച്ച-20 കിലോ വെള്ളി നഷ്ടപെട്ടു

നവാസ് പടുവിങ്ങല്‍.

കൊടുങ്ങല്ലൂർ: നഗരത്തിലെ വെള്ളി ആഭരണ വിൽപ്പനശാലയിൽ മോഷണം, 20 കിലോഗ്രാം വെള്ളി കവർന്നു.

വടക്കെ നടയിലെ കർണ്ണകി ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ജ്വല്ലറിയുടെ മേൽക്കൂരയിലെ ഓടിളക്കിയ മോഷ്ടാവ് സീലിംഗ് പൊളിച്ചാണ് അകത്തു കയറിയത്.

ജ്വല്ലറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങളും പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ജ്വല്ലറിക്കകത്തെ ഒരു സി സി ടി വി ക്യാമറയുടെ വയർ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ മോഷണ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ വിനോദാണ് മോഷണവിവരം ആദ്യം അറിഞ്ഞത്.തുടർന്ന് കൊടുങ്ങല്ലൂർ എസ് ഐ. എ.മുകുന്ദൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധർ തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *