ജീവിക്കാനുള്ള അവകാശത്തിന് കണ്ണീര്‍ യാത്രയുമായി അധ്യാപകര്‍.

വിദ്യഭ്യാസ വുപ്പു മന്ത്രി പ്രഫ. രവീന്ദ്രന്‍ മാസ്റ്ററുടെ വസതിയിലേക്ക് അധ്യാപകരുടെ പ്രതിഷേധ മാര്‍ച്ച് ശനിയാഴ്ച.

തൃശൂര്‍: മൂന്ന് വര്‍ഷമായിട്ടും നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2016 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് സക്കൂള്‍ അധ്യാപക. അനധ്യാപകര്‍ വിദ്യഭ്യാസ മന്ത്രിയുടെ വസിതയിലേക്ക് പ്രതിഷേധ കണ്ണീര്‍ യാത്ര നടത്തുന്നു.
യാത്ര ശനിയാഴ്ച രാവിലെ 11 ന് പടിഞ്ഞാറേകോട്ടയില്‍ നിന്നാരംഭിക്കും.യാത്രയില്‍ അധ്യാപകരും, കുടംബാഗംങ്ങളും പങ്കെടുക്കും.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരവധി സമരങ്ങളും, പ്രതിഷേധങ്ങളും, വായമൂടികെട്ടിയും, രാപകല്‍ സമരവും, ഭിക്ഷാടനസമരം. ഉപവാസം തുടങ്ങി വിത്യസ്ഥങ്ങളായി രീതിയില്‍ തങ്ങളുടെ പ്രതിഷേധമറിയി ച്ചിട്ടും നിയമനാംഗീകാരത്തെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് യാത്ര. യാത്രക്കൊടുവില്‍ മന്ത്രിക്ക് കൂട്ടപരാതിയും നല്‍കും. സംരക്ഷിത ജീവനക്കാരെ ഏറ്റെടുക്കാന്‍ മാനേജ്മന്റ്ുകള്‍ തയ്യാറായിട്ടും ഒരു ചര്‍ച്ചിയിലൂടെ തീരുമാനമാകേണ്ട വിഷയം നീട്ടികൊണ്ടുപോകുന്നതിനാല്‍ അധ്യാപകരുടെ കുടംബം പലപ്പോഴും പട്ടിണിയിലാണെന്നും ഇവര്‍ പറയുന്നു. സര്‍ക്കാരിനെ വിഷയത്തിന്റെ ഗൗരവും ബോധ്യപെടുത്തുന്നതിനുവേണ്ടിയാണ് കണ്ണീര്‍ യാത്രയെന്നും സംഘാടകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *