സൈനികര്‍ക്ക് ആദരാഞ്ജലികള്‍ , എരുമപെട്ടിയില്‍ പൗരാവലി ഒന്നിച്ചു.

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: എരുമപ്പെട്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എരുമപ്പെട്ടി പൗരാവലിയുടെ സാന്നിധ്യത്തില്‍ കടങ്ങോട് റോഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ റിട്ടേര്‍ഡ് മേജര്‍ കെ.പി.ജോസഫ് ദീപം തെളിയിച്ചു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോട് അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍,ഫാ.ജോര്‍ജ്ജ് തേറാട്ടില്‍ ,പഞ്ചായത്ത് മെമ്പര്‍ വി.സി.ബിനോജ് ,റിട്ടേര്‍ഡ് കേണല്‍ റജീന ജയിംസ്, പ്രസ് ക്ലബ്ബ് ഭാരവാഹികളായ കെ.സി.ഡേവീസ്, റഷീദ് എരുമപ്പെട്ടി, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും സംഘടനാ ഭാരവാഹികളുമായ കെ.എം.അഷറഫ്, അമ്പലപ്പാട്ട് മണികണ്ഠന്‍, അഡ്വ.പി.മഹേശ്വരന്‍, പി.ടി.ദേവസി, എം.കെ.ജോസ്,എം.വി.ബാബു മാസ്റ്റര്‍, കെ.ശങ്കരന്‍കുട്ടി മാസ്റ്റര്‍ , കുഞ്ഞുമോന്‍ കരിയന്നൂര്‍,സുധീഷ് പറമ്പില്‍, എം.എം.സലീം, കെ.ജി. അനൂപ്,കെ.ആര്‍.ഗിരീഷ്, കെ.എന്‍.ഉണ്ണികൃഷ്ണന്‍,പോലീസ് ഓഫീസര്‍മാരായ സുധീഷ്, സാബു തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തകരും,വ്യാപാരികളും, ഓട്ടേ,ടാക്‌സി, ട്രാവലര്‍ ഡ്രൈവേഴ്‌സ് തൊഴിലാളികളും, എരുമപ്പെട്ടി സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബ് അംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *