ടിഎന്‍ടി പരാതി പ്രളയം; 55 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിവരം.

ടിഎന്‍ടി കുറിക്കമ്പനി ഉടമകള്‍ മുങ്ങിയ സംഭവം; പോലീസ് സ്റ്റേഷനുകളില്‍ ഇടപാടുകാരുടെ പരാതി പ്രളയം; 55 കോടിയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക വിവരം

തൃശ്ശൂര്‍: കോടികളുടെ തട്ടിപ്പ് നടത്തി കുറിക്കമ്പനി ഉടമകള്‍ മുങ്ങിയതോടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ഇടപാടുകാരുടെ പരാതിപ്രളയം. വിവിധ ജില്ലകളിലായി നാല്‍പ്പതോളം ശാഖകളുള്ള ടി.എന്‍.ടി. ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറിക്കമ്പനിയില്‍ പണം നിക്ഷേപിച്ച് വഞ്ചിതരായ മൂവായിരത്തോളംപേരാണ് പരാതിയുമായി എത്തിയിട്ടുള്ളത്. 55 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയിട്ടുള്ള പ്രാഥമിക കണക്ക്. കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കുറിക്കമ്പനി പൂട്ടി ഉടമകള്‍ സ്ഥലംവിട്ടെന്ന പരാതിയില്‍ രണ്ടാളുകളുടെ പേരില്‍ പോലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരും സഹോദരങ്ങളുമായ ടെല്‍സന്‍ തോമസ്, നെല്‍സന്‍ തോമസ് എന്നിവരുടെ പേരിലാണ് വഞ്ചനക്കുറ്റത്തിന് പാലീസ് കേസെടുത്തത്. 3000ത്തിലേറെ പരാതികളാണ് ജില്ലയിലെ വിവധ സ്റ്റേഷനുകളിലായി ലഭിച്ചിട്ടുള്ളത്.
സ്ഥാപനത്തിന് കൂടുതല്‍ ഡയറക്ടര്‍മാരുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ഐ.ജി. എം.ആര്‍. അജിത്ത്കുമാര്‍ പറഞ്ഞു. കുന്നംകുളത്ത് ടി എന്‍ ടി ഓഫീസില്‍ പൊലീസ് റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ലഭ്യമായ രജിസ്റ്ററുകളും. കമ്പ്യൂട്ടറുകളും പൂര്‍ണ്ണമായും പരിശോധിക്കുന്ന നടപടിയാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *