ടി എന്‍ ടി. ചിട്ടി തട്ടിപ്പ്. ഗുരുവായൂരില്‍ നിന്നും രേഖകള്‍ കണ്ടെടുത്തു.

രാജു ഗുരുവായൂര്‍.

ഇത്രയേറെ രേഖകള്‍ എങ്ങിനെയാണ് അപാര്‍ട്ട്‌മെന്റിലെ ഒഴിഞ്ഞ സ്ഥലത്തെതിയതെന്നതില്‍ ദുരൂഹതയുണ്ട്.

ഗുരുവായൂര്‍ സൂര്യ മാധവം അപ്പാര്‍ട്ട്‌മെന്റില്‍ ഗുരുവായൂര്‍ സി.ഐ പ്രേമാനന്ദ കൃഷ്ണയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ടി എന്‍ ടി കറിക്കമ്പനിയുടെ പേരിലുള്ള ഡോക്യുമെന്റുകള്‍ അടങ്ങിയ രണ്ടു ചാക്ക് കെട്ടില്‍ പൊതിഞ്ഞ രേഖകള്‍ പോലീസ് കണ്ടെടുത്തു. രണ്ടു ചാക്ക് കെട്ടുകളിലായി നിറച്ച രേഖകള്‍ അഞ്ചാമത്തെ നിലയിലെ തുറന്ന സ്ഥലത്തുള്ള സ്റ്റോര്‍ റൂമില്‍ നിന്നാണ് കണ്ടെത്തിയത്. സൂര്യ മാധവത്തിലെ കെയര്‍ടേക്കറേയും മറ്റു താമസക്കാരെയടെ പോലീസ് ചോദ്യം ചെയ്യുന്നു. എങ്ങിനെ ഈ രേഖകള്‍ ഇവിടെ വന്നു എന്നതില്‍ ദുരൂഹത നീളുന്നു. അപ്പാര്‍ട്ട്‌മെന്റിലെ ഏതെങ്കിലും ആളുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഏകദേശം 15 കെട്ടുകള്‍ അടങ്ങിയ രേഖകളാണ് കണ്ടെടുത്തത്. ഓരോ കെട്ടിലും 15 ഓളം രേഖകള്‍ ഒന്നിച്ച് ഒരു കെട്ട് ആക്കി മാറ്റിയ് രേഖകള്‍ രണ്ട് ചാക്കിലായി സൂക്ഷിച്ചിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
വളാഞ്ചേരി ,പാവറട്ടി, ഇരിങ്ങാലക്കുട, പടിയൂര്‍. തുടങ്ങി 15 ഓളം ബ്രാഞ്ചുകളില്‍ നിന്നും ചിട്ടി വിളിച്ച് എടുക്കുമ്പോള്‍ നല്‍കുന്ന ചെക്ക് ലീഫുകള്‍, ആധാര്‍ കോപ്പി, മറ്റുരേഖകള്‍ എന്നിവയാണ് കണ്ടെടുത്തത്. ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലെ രേഖകള്‍ ആണ് ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *