ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് ഇവയാണ്.

ഷൊര്‍ണൂരിന് പകരം വള്ളത്തോള്‍ നഗറില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും.

തൃശൂര്‍: ഏപ്രില്‍ മുതല്‍ ഷൊര്‍ണൂരില്‍ പ്രവേശിക്കാത്ത ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വെ പുറത്തുവിട്ടു.
തിരുവനന്തപുരം-ഡല്‍ഹി രപ്തി സാഗര്‍, ആലപ്പി-ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നീ മൂന്ന് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടും.
ഷൊര്‍ണൂരിന് പകരം വള്ളത്തോള്‍ നഗറില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും.


അമൃതയ്ക്ക് നിലവില്‍ ഒറ്റപ്പാലത്ത് സ്റ്റോപ്പുണ്ട്. രപ്തി സാഗറും ധന്‍ബാദും ഒറ്റപ്പാലത്ത് നിര്‍ത്തുന്നതും വള്ളത്തോള്‍ നഗറില്‍ സ്റ്റോപ്പ് അനുവദിക്കുന്നതും ഷൊര്‍ണൂരിനെ ആശ്രയിക്കുന്ന മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.
സമയപ്രശ്‌നവും, സാങ്കേതിക പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് തെക്കുനിന്ന് വരുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ പലതും വഴിതിരിച്ചുവിടുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ ട്രെയിന്‍ ടൈംടേബിള്‍ പ്രകാരം ഇത് പ്രാബല്യത്തിലാകും. രപ്തി സാഗര്‍, ധന്‍ബാദ്, അമൃത എന്നിങ്ങനെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് വഴി തിരിച്ചുവിടുക.

Leave a Reply

Your email address will not be published. Required fields are marked *