Your SEO optimized title

ആലത്തൂരില്‍ അങ്കത്തിന് ദളിത് കോഡിനേഷനും

20 ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ വെല്‍ഫയര്‍പാര്‍ട്ടി നേതാവായ അഡ്വ. പ്രതീപ്കുമാറാണ് ആലത്തൂരില്‍ മത്സരിക്കുന്നത് .

കുന്നംകുളം: 20 ഓളം ദളിത് സംഘടനകള്‍ ഒന്നിച്ച് ആലത്തൂരിലെ സംവരണ സീറ്റില്‍ മത്സരിക്കാന്‍ ധാരണ.
സാമ്പത്തിക സംവരണം ഉള്‍പടേയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. ദളിത് കോഡിനേഷന്‍. ഡി എസ് എസ്. കെ പി എം എസ്. ആദിവാസി മഹാസഭ തുടങ്ങി 20 സംഘടനകളുടെ നേതൃത്വത്തില്‍ വെല്‍ഫയര്‍പാര്‍ട്ടി നേതാവായ അഡ്വ. പ്രതീപ്കുമാറാണ് ആലത്തൂരില്‍ മത്സരിക്കുന്നത്. കേരളത്തിലെ ദളിത് പ്രസ്ഥാനങ്ങളുടെ സമുന്നതിരായ നേതാക്കള്‍ ആലത്തൂരില്‍ ഇവര്‍ക്ക് പിന്തുണയായി എത്തുമെന്നും ഇവര്‍ അവകാശപെടുന്നു.
ദളിത് മേഖലക്ക്‌ കോടികള്‍ വകയിരുത്തി ഇവ ലാപ്‌സാക്കുകയും, പലപ്പോഴും ഉദ്ധ്യോഗസ്ഥരും നേതാക്കളും പങ്കിട്ടെടുക്കകുയം ചെയ്യുന്ന പദ്ധതി വിഹിതങ്ങള്‍ സംമ്പന്ധിച്ച് വിവരാവകാശ രേഖകള്‍ പോലും ഇവര്‍ക്ക് നല്‍കുന്നില്ല. ഭക്ഷണത്തിന്, പാര്‍പിടത്തിനും, വിദ്യഭ്യാസം, ചിക്തസ തുടങ്ങി ആദിവാസി ദളിത് ഫണ്ട് ചിലവഴിക്കാതെ പോകുമ്പോള്‍ പ്ട്ടിണികൊണ്ട് മോഷ്ട്ാക്കളാവുകയാണ് പലരും. പലരും റോഡില്‍ പേപ്പട്ടിയെ പോലെ തല്ല് കൊണ്ട്മരിച്ചിട്ടും മണ്ണിന്റെ ഉടമസ്ഥരായ തങ്ങളോടുള്ള നിരന്തരമായ അവഗണന തുടരുകയാണ്.


കേരള അഡ്മിനിസ്്രേടറ്റീവ്സര്‍വ്വീസില്‍ (കെ എ എസ്) ഭരണഘടനാനുസൃതമായ സംവരണം നിഷേധിക്കുകയും, തിരുവന്തപുരത്തെ ഐ എ എസ് ട്രയിനിംഗ് അക്കാദമി അടച്ചുപൂട്ടുകയും, കോടതി ഉത്തരവുണ്ടായിട്ടും എയ്ഡഡ് മേഖലയില്‍ സംവരണം അനുവദിക്കാത്തതുമുള്‍പടേ നിരവധി കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ദളിത് കോഡിനേഷന്‍ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനായുള്ള മുന്നൊരുക്കം നടത്തി വരികയാണെന്നും, ആയിരക്കണക്കിന് കുടുംബസമ്മേളനങ്ങള്‍ പൂ്ര്‍ത്തിയാക്കിയതായും ഇവര്‍ പറയുന്നു. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയും ഇവര്‍ക്ക് ലഭ്യമാണെന്നാണ് പറയുന്നത്.
ആലത്തൂരില്‍ ദളിത് കോളനികളെ കേന്ദ്രീകരിച്ചുള്ള സ്്ക്വാഡ് വര്‍ക്കുകള്‍ പുരോഗമിക്കുകായണെന്നും വരും ദിവസങ്ങളില്‍ കണ്‍വന്‍ഷന്‍ ഉള്‍പടേയുള്ള പരിപാടികള്‍ നടത്തുമെന്നും കോഡിനേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: