Your SEO optimized title

പി.കെ.ബിജു ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയത് രണ്ടായിരത്തി ഇരുനൂറ് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍.

റഷീദ് എരുമപെട്ടി.


എരുമപ്പെട്ടി :രണ്ടായിരത്തി ഇരുന്നൂറ് കോടിയുടെ വികസന പ്രവര്‍ത്തനം മണ്ഡലത്തില്‍ ്നടപ്പാക്കിയതായി ആലത്തൂര്‍ ലോകസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.കെ.ബിജു പറഞ്ഞു. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെച്ചാണ് താന്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇനിയും ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് ഒരു വോട്ട് എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പി.കെ.ബിജു പറഞ്ഞു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് കബീര്‍ കടങ്ങോട് അധ്യക്ഷനായി. ഭാരവാഹികളായ കെ.ആര്‍.രാധിക, റഷീദ് എരുമപ്പെട്ടി, കെ.കെ.മാത്യു, എല്‍.ഡി.എഫ് നേതാക്കളായ ടി.കെ.വാസു, കെ.ടി.ഷാജന്‍ , ടി.ജി.സുന്ദര്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലത്തൂര്‍ തിരിച്ച് പിടിക്കുമെന്നത് ദൃഢ നിശ്ചയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്

Leave a Reply

%d bloggers like this: