Your SEO optimized title

വലയില്‍ കുടുങ്ങിയ ഭീമന്‍ കടലാമയ്ക്ക് പൊലീസ് രക്ഷകരായി.

നവാസ് പടുവിങ്ങല്‍.


അപകടനിലയില്‍ സ്വാഭാവിക മരണം സംഭവിക്കുകയോ മറ്റു കടല്‍ ജീവികള്‍ക്ക് ഇരയാകുകയോ ചെയ്യുമായിരുന്ന ആമയെവലയഴിച്ചു മാറ്റി സ്വതന്ത്രയാക്കി.

കൊടുങ്ങല്ലൂര്‍:തീരദേശ പൊലീസിന്റെ വ്യത്യസ്തമായ രക്ഷാപ്രവര്‍ത്തനം, വലയില്‍
കുരുങ്ങിയ ഭീമന്‍ കടലാമയെ രക്ഷപ്പെടുത്തി.
അഴീക്കോട് ലൈറ്റ് ഹൗസിന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കടലാമയെ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മത്സ്യതൊഴിലാളികള്‍ ഉപേക്ഷിച്ച ഉപയോഗശൂന്യമായ വലയാണ് കടലാമയ്ക്ക് കെണിയായത്.
ജീവന്‍ നഷ്ടപ്പെടാവുന്ന അവസ്ഥയില്‍ വലയ്ക്കകത്ത് കഴുത്തും കാലുകളും കുടുങ്ങിയ നിലയില്‍ കിടന്ന ആമയെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍
പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.


അപകടനിലയില്‍ സ്വാഭാവിക മരണം സംഭവിക്കുകയോ മറ്റു കടല്‍ ജീവികള്‍ക്ക് ഇരയാകുകയോ ചെയ്യുമായിരുന്ന ആമയെ
വലയഴിച്ചു മാറ്റി സ്വതന്ത്രയാക്കി രക്ഷകര്‍ സുരക്ഷിതമായി കടലില്‍ വിട്ടു.

Leave a Reply

%d bloggers like this: