Your SEO optimized title

കറിക്കുപയോഗിക്കുന്ന കായം പൊട്ടിതെറിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്.

കൊപ്പം:കറിവെക്കാന്‍ കൊണ്ടുവന്ന കറിക്കായപെട്ടി തുറന്നപ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പട്ടാമ്പി വിളയൂര്‍ തുമ്പത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ, സഹോദര പുത്രന്‍ നാല് വയസ്സുക്കാരനായ ഷിഫാന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ചൊവ്വാഴച രാത്രിയായിരുന്നു സംഭവം. ആയിഷ കറിവെക്കാനായ് അടുക്കളയില്‍ കായപെട്ടി തുറക്കുമ്പോഴാണ് അതില്‍ നിന്നും എന്തോ വസ്തു പുറത്ത് ചാടി പൊട്ടിതെറിച്ചത്. ആയിഷയുടെ മുഖത്തും ഷിഫാന്റെ കാലിനുമാണ് പരിക്ക് പറ്റിയത്. ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ശബ്ദം കേട്ട് സമീപവാസികള്‍ ഇവിടെക്ക് ഓടിയെത്തി. വീട് നിറയെ പുകപടലവും നിറഞ്ഞിരുന്നു. വെടിമരുന്നിന്റെ ദുര്‍ഗന്ധവും പടര്‍ന്നിരുന്നതായി സ്ഥലത്ത് എത്തിയവര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് പുലാമന്തോളിലെ കടയില്‍ നിന്നുമാണ് വീട്ടുകാര്‍ കായം വാങ്ങിയത്. കൊപ്പം പോലീസില്‍ പരാതി നല്‍കി.

Leave a Reply

%d bloggers like this: