Your SEO optimized title

തച്ചനാട്ടുകരയില്‍ കിണറില്‍ വെള്ളമുയരുന്നു. അതിശയത്തോടെ നാട്ടുകാര്‍.


ജയചന്ദ്രന്‍ ചെത്തല്ലൂര്‍.

രണ്ട് റിങ്ങ് മാത്രം വെള്ളമുണ്ടായിരുന്ന കിണര്‍ 9 റിങ്ങ് വരെ വെള്ളമെത്തി.

ചെത്തല്ലൂര്‍:കടുത്ത വേനലില്‍ കിണറുകള്‍ വറ്റിവരളുമ്പോള്‍
തച്ചനാട്ടുകരയില്‍ സ്വകാര്യ വ്യക്തിയുടെ കിണറില്‍ അദ്ഭുതകരമാംവിധം വെള്ളമുയരുന്നു.
നാട്ടുകല്‍കുന്നുംപുറം പാറക്കല്ലില്‍ കുഞ്ഞിനുപ്പ ഹാജിയുടെ വീട്ടുകിണറിലാണ് വെള്ളമുയരുന്നത്.

രാവിലെ രണ്ട് റിങ്ങ് വെള്ളം ഉണ്ടായിരുന്നത് ഉച്ചയോടെ മൂന്ന് റിങ്ങ് ആയി ഉയര്‍ന്നു. രാത്രിയോടെ ഇത് ഏഴായി മാറുകയും ചെയ്തു. പിന്നീട് 9 റിങ്ങും മൂടി.
മൊത്തം 12 റിങ്ങാണ് ഇട്ടിട്ടുണ്ട്.


20കോലിലധികം താഴ്ചയുള്ള കിണറാണിത്. തിങ്കളാഴ്ച്ചയാണ് പ്രതിഭാസം വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടത്.
എന്നാല്‍ പ്രദേശവാസികള്‍ നാട്ടുകാരും വെള്ളത്തിന്റെ പ്രതിഭാസം കേട്ടയുടനെ ചൊവ്വാഴ്ച വീട്ടിലെത്തുകയും ചെയ്തിരുന്നു കിണറിലെ ജലവിതാനത്തില്‍ ഉയര്‍ച്ചയുടെ കാരണം അന്വേഷണത്തിനിടയില്‍ ഏതാനും സമീപത്തുള്ള ഒരു കുഴല്‍ കിണര്‍ പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടു. അവിടെ നിന്നായിരിക്കണം വെള്ളം ഇതിലേക്ക് കയറിവന്നത് എന്നാണ് ഇപ്പോഴത്തെ പ്രാഥമിക നിഗമനം. എന്നാല്‍ അതില്‍ നിന്ന് അല്ലയെന്ന് പിന്നീട് സ്ഥിതികരിച്ചു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ബന്ധപ്പെട്ടവര്‍ സ്ഥലത്ത് എത്തിയിട്ടില്ല.
വെള്ളം ഉപയോഗത്തിന് പറ്റുമോ എന്ന ആശങ്കയി
ലാണ് വീട്ടുകാര്‍. 43 കൊല്ലമായി കിണര്‍ നിര്‍മ്മിച്ചിട്ട്.

Leave a Reply

%d bloggers like this: