Your SEO optimized title

പട്ടാമ്പി തൃത്താലയില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ്. 7 പേര്‍ രക്ഷപെട്ടു. ഒരാളുടെ നിലഗുരുതരം.


പട്ടാമ്പി. തൃത്താലയില്‍ ഭാരതപുഴയിലേക്ക് കാര്‍ മറിഞ്ഞ് 7 പേര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയോടെ പട്ടത്തറിയിലായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപെട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായ 7 പേരില്‍ നാല് പേര്‍ ചാടിരക്ഷപെട്ടു. മൂന്ന് പേരെ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപെടുത്തിയത്.

ഇതില്‍ ഒരാള്‍ അപകട നില തരണം ചെയ്തിട്ടില്ല. കാറിന്റെ ബ്രേക്ക് നഷ്ടപെട്ടതാണ് അപകടത്തിന് കാരണമായി പറയുന്നത്.

Leave a Reply

%d bloggers like this: