Your SEO optimized title

എങ്കക്കാട് വീണ്ടും പുലി.

ആശങ്കയോടെ പ്രദേശവാസികള്‍

വടക്കാഞ്ചേരി : വടക്കാഞ്ചേരി എങ്കക്കാട് പുലിയിറങ്ങിയതായി അഭ്യൂഹം. ആശങ്കയോടെ പ്രദേശവാസികള്‍. അകമല വനത്തിന്റെ താഴ്വാരത്തിലുള്ള മാരാത്ത്കുന്ന് ഗ്രാമത്തിനോട് ചേര്‍ന്നു കിടക്കുന്ന എങ്കക്കാട് പല സ്ഥലങ്ങളിലായി പുലിയുടെ കാല്‍പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കുന്നത്. കാല്‍പ്പാടുകള്‍ തമ്മില്‍ സാമ്യം വെച്ചു നോക്കുമ്പോള്‍ കടുവയുടെ കാല്‍പ്പാടുകളുമായാണ് സാമ്യം എന്നത് ഭീതി പരത്തുന്നു. കഴിഞ്ഞദിവസം എങ്കക്കാട് സിപി നമ്പീശന്‍ റോഡില്‍ നിന്നും കാട്ടു പൂച്ചയെ പിടികൂടിയിരുന്നു. എന്നാല്‍ കാട്ടുപൂച്ചയുടെയും, കടുവയുടെയും കാല്‍പാടുകള്‍ വ്യത്യസ്തമാണ്. തുടര്‍ന്നും കാല്‍പാടുകള്‍ പ്രത്യക്ഷപ്പെട്ടതാണ് സംശയം ഉളവാക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് അകമല ടവര്‍ നിര്‍മാണത്തിന് പോയ തൊഴിലാളികള്‍ പുലിയെ കണ്ട് ഭയന്നോടി വീണ് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

%d bloggers like this: