Your SEO optimized title

ചുവരെഴുത്ത് തര്‍ക്കം. ചാവക്കാട് സി പി എം ലീഗ് സംഘര്‍ഷം. 20 പേര്‍ക്കെതിരെ കേസ്.


ചാവക്കാട് : കടപ്പുറം പഞ്ചായത്തില്‍ ചുവരെഴുത്തിനെ ചൊല്ലി സിപിഎം, ലീഗ് സംഘര്‍ഷം. ഇരുവിഭാഗത്തില്‍ പെട്ട 20 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വൈദ്യുതി പോസ്റ്റുകളിലെ എഴുത്തുകള്‍ പോലീസ് കരിഓയില്‍ ഒഴിച്ച് മായ്ച്ചു കളഞ്ഞു.
നഗരസഭാ പരിധിയില്‍ അനുമതിയില്ലാതെ റോഡരികിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ളക്സ് ബോഡുകളും നഗരസഭാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ എടുത്തുമാറ്റി. ചാവക്കാട് , ബ്ലാങ്ങാട് തിരുവത്ര, മുതുവട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ബോര്‍ഡുകള്‍ എടുത്തുമാറ്റിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവപ്രസാദ്, എന്‍.വസന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

%d bloggers like this: