Your SEO optimized title

തിരഞ്ഞെടുപ്പ്- നിയമ നിര്‍ദ്ദേശങ്ങള്‍ അറിയാന്‍ പാര്‍ട്ടികള്‍ക്ക് താല്‍പര്യമില്ല.

പെരുമാറ്റ ചട്ടങ്ങള്‍ വിശദീരിക്കാന്‍ വിളിച്ചു ചേര്‍ത്തയോഗം വഴിപാടായി മാറി.

ചാവക്കാട് : തെരഞ്ഞെടുപ്പ് പ്രചരണം സജീവമായെങ്കിലും തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കുതാല്‍പ്പര്യമില്ല .
ഗുരുവായൂര്‍നിയോജകമണ്ഡലത്തിലെരാക്ഷ്ട്രീയപ്രതിനിധികളുടെയും പോലീസ് ഉദ്ധ്യോഗസ്ഥരുടോയും യോഗം വിളിച്ചതില്‍
മുഖ്യരാക്ഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആരും തന്നെ പങ്കെടുത്തില്ല .
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ നളിനി പങ്കെടുത്ത ചാവക്കാട് താലൂക്ക്ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് വഴിപാടായി മാറിയത് . ഹാളില്‍ആളുകളില്ലാത്തതിനെ തുടര്‍ന്ന് താലൂക്ക് ഓഫീസിലെ ജീവനക്കാരെകൊണ്ടുവന്നിരുത്തിയാണ് യോഗനടപടികള്‍ ആരംഭിച്ചത് . തെരഞ്ഞെടുപ്പ്പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് തെരഞ്ഞെടുപ്പുകമ്മീഷന്‍
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് . ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട രാക്ഷ്ട്രീയ പ്രതിനിധികള്‍ക്ക് കൈമാറി താഴെ തട്ടിലെത്തിച്ച് പരമാവധി സംഘര്‍ഷം
ഒഴിവാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. എന്നാല്‍ വിളിക്കുന്ന യോഗത്തില്‍ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പു പ്രചരണം സുഖമമായിപോകില്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു.
നഗരസഭ , പഞ്ചായത്ത് തലങ്ങളില്‍ മീറ്റിംഗ് വിളിച്ചുകൂട്ടി ബോധവല്‍ക്കരണംനടത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രചരണപരിപാടികള്‍ രാത്രി പത്തിന്അവസാനിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍
ആവശ്യപ്പെട്ടു.

ബോര്‍ഡ്വെക്കല്‍പോസ്റ്റര്‍ഒട്ടിക്കല്‍തുടങ്ങിയവയുമായി
ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ജാമ്യമില്ലവകുപ്പ്പ്രകാരം
കേസെടുക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. പ്രചരണപരിപാടികള്‍ പരിസ്ഥിതി
സൗഹാര്‍ദമായിരിക്കണമെന്ന തിരുമാനം കര്‍ശനമായി പാലിക്കപ്പെടുമെന്ന്
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തഹസില്‍ദാര്‍ കെ വി അംബ്രോസ് ,ഡപ്യുട്ടി തഹസില്‍ദാര്‍ ടോമി സെബാസ്റ്റിയന്‍ , ശശിധരന്‍ , കെ ടി ബാബു . പോലീസ്
ഉദ്യോഗസ്ഥരായ എം കെ സജീവ് ചാവക്കാട് , സി പ്രേമാനന്ദക്യഷ്ണന്‍ ഗുരുവായൂര്‍ ,അനില്‍മാത്യു വടക്കേകാട് രാക്ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം കെഷംസുദ്ധീന്‍ , ഇ പി സുരേഷ് ( എന്‍ സി പി ), കുരിയന്‍ പനക്കല്‍ ( കേരള കോണ്‍ഗ്രസ് എം ) , എം മോഹന്‍ദാസ്
( ജനതദള്‍ ) ലൂക്കാസ് തലക്കോട്ടൂര്‍( കോണ്‍ഗ്രസ് )
തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത് .

Leave a Reply

%d bloggers like this: