Your SEO optimized title

കുരുന്നുകൾക്ക് പഠിക്കാൻ ഗൂഗിൾ ബോലോ

ഇന്ത്യയിലെ കുട്ടികളെ വായനയിൽ സഹായിക്കാൻ ബോലോ എന്ന പുതിയ ആപ്ലിക്കേഷനുമായി ഗൂഗിൾ. ഗൂഗിളിന്റെ സ്പീച്ച് റെക്കഗ്‌നിഷൻ, ടെക്സ്റ്റ് റ്റു സ്പീച്ച് എന്നീ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി നിർമിച്ച ബോലോ ആപ്പ് സൗജന്യമാണ്. ഓഫ‌് ലൈനായും ഉപയോഗിക്കാം.

വായിക്കുന്ന ഓരോ വാക്കും ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് ആപ്പ് പഠിപ്പിക്കും. ആൻഡ്രോയിഡ് കിറ്റ് ക്യാറ്റ് പതിപ്പിന് ശേഷമുള്ള എല്ലാ ആൻഡ്രോയിഡ് പതിപ്പിലും ബോലോ ആപ്പ് ഉപയോഗിക്കാം. ഗ്രാമീണ വിദ്യാർഥികളിൽ വായനയും കാര്യങ്ങളെ ഗ്രഹിക്കാനുള്ള ശേഷിയും വർധിപ്പിക്കുകയാണ് ബോലോ ആപ്പിന്റെ ലക്ഷ്യം.

ഇതോടെപ്പം ദിയ എന്ന പേരിൽ ഒരു വെർച്വൽ അസിസ്റ്റന്റിനെയും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ദിയ കുട്ടികളെ വായനയിൽ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾ തിരിച്ചറിയുകയും ചെയ്യും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ദിയയ്ക്ക് സംസാരിക്കാൻ സാധിക്കും. ശരിയായി വായിക്കുമ്പോൾ സബാഷ് എന്നോ വെരി ഗുഡ് എന്നോ പറയും. തെറ്റ് പറ്റുകയാണെങ്കിൽ അതും ദിയ പറഞ്ഞു തരും. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി കഥകളും ആപ്പിൽ ലഭ്യമാണ‌്.

Leave a Reply

%d bloggers like this: