Your SEO optimized title

കുടി വെള്ളകാനാലില്‍ മനുഷ്യവിസര്‍ജ്ജം തള്ളിയ നിലയില്‍.

വടക്കാഞ്ചേരി: അത്താണി മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനപരിശോധനാ ഗ്രൗണ്ടിന് സമീപത്തായി പീച്ചിയില്‍നിന്നുള്ള കനാലില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. കനാല്‍ മലിനമായതോടെ മെഡിക്കല്‍ കോളേജിലേക്ക് ജലവിതരണം തടസപെട്ടു. വ്യാഴാഴ്ച രാവിലെ പരിസരത്ത് ദുര്‍ഗന്ധമുണ്ടായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍. അനൂപ് കിഷോര്‍, കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

വേനല്‍ ശക്തമായതോടെ മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാണ് ജലസേചന വിഭാഗം തടസ്സങ്ങളെല്ലാം ഒഴിവാക്കി കനാലിലൂടെ വെള്ളം അത്താണിവരെ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി മാലിന്യം തട്ടിയ സാമൂഹികവിരുദ്ധരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. സമീപപ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണ്.

Leave a Reply

%d bloggers like this: