Your SEO optimized title

മകളും ഭര്‍ത്താവും ചേര്‍ന്ന് വൃദ്ധരായ മാതാപിതാക്കളെ ആക്രമിച്ചു. ഗുരുതര പരിക്ക്.

അനില്‍ പുതിയവീട്ടില്‍


കണ്ണൂര്‍:തളിപ്പറമ്പില്‍ വൃദ്ധരായ മാതാപിതാക്കളെ മകളും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി അക്രമിച്ചു. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ദേവാലയത്തിന് സമീപം താമസിക്കുന്ന പാറപ്പുറത്ത് ഹെന്‍ഡ്രി തോമസ് (74), ഭാര്യ മോളി (70) എന്നിവരെയാണ് മകള്‍ ഗ്രേസിയും ഭര്‍ത്താവ് ഡേവിസ് റാഫേലും ചേര്‍ന്ന് ക്രൂരമായി അക്രമിച്ചത്.ഹെന്‍ഡ്രി തോമസിന്റെ പേരിലുള്ള അഞ്ച്‌സെന്റ് സ്ഥലവും വീടും ഗ്രേസിയുടെ പേരില്‍ എഴുതി കൊടുക്കണമെന്നാ വശ്യപ്പെട്ട് വര്‍ഷങ്ങളായി വൃദ്ധദമ്പതികളെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലായിരുന്ന ഗ്രേസി കുറച്ച് വര്‍ഷങ്ങളായി ഭര്‍ത്താവിനെയും മൂന്ന് മക്കളെയും കൂട്ടി ഹെന്‍ഡ്രി തോമസിന്റെ വീട്ടിലാണ് താമസം. മകളുടെയും ഭര്‍ത്താവിന്റെയും പീഢനത്തിനെതിരെ ഹെന്‍ഡ്രി തോമസും ഭാര്യയും പോലീസിലും മറ്റും നിരവധി പരാതികള്‍ നല്‍കിയിരുന്നു.

എന്നാല്‍ ആരും ഇവരുടെ സഹായത്തിന് എത്തിയില്ല. കഴിഞ്ഞ മാസം തിളപറമ്പ ആര്‍.ഡി.ഒ.ഓഫീസ് ഉത്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ പോലീസ് ഇവരില്‍ നിന്നും മകളില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി 8:30 ഓടെ ഹെന്‍ഡ്രി തോമസിനെ മകള്‍ ഗ്രേസി കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും,മുഖത്ത് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ ഇവരുടെ ഭര്‍ത്താവ് എത്തി
ഇയാളെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ഇടത് കയ്യില്‍ കടിച്ചും, മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. തടയാനെത്തിയ മോളിയെയും മകളും ഭര്‍ത്താവും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

%d bloggers like this: