കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ വൈകി. കോലാഴി പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമതി എതിരില്ലാതെ സി പി എമ്മിന് .

ഇതോടെ ഏക പത്രിക എന്നനിലയില്‍ സുനിതയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

തൃശൂര്‍: കോലാഴി പഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമതി ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നും സി പി എന് ലഭിച്ചു. തീര്‍ത്ഥും അപ്രതീക്ഷതമായി സ്ഥിരം സമതി ലഭിച്ചത് കോണ്‍്ഗസ്സ് സ്ഥാനാര്‍ത്ഥികള്‍ വൈകിയെത്തിയതിനാല്‍ മത്രാമാണ്.

സമതിയില്‍ ഭൂരിപക്ഷമുണ്ടായിട്ടും നാമ നിര്‍ദ്ധേശപത്രിക നലല്‍കാനാകത്തതോടെയാണ് സ്ഥിരം സമതിയിലെ ഏക സി പി എം അംഗത്തിന് സമതിയുടെ ചെയര്‍മാന്‍ പതവി ലഭിച്ചത്.
ക്ഷേമകാര്യ സ്ഥിരം സമതി അധ്യക്ഷയായിരുന്ന ജെസി ലോനപ്പന്‍ വൈസ്പ്രിഡന്റായതോടെ ഒഴിവ് വന്ന തിരഞ്ഞെടുപ്പാണ് പ്രതിപക്ഷ കക്ഷിയായ സി പി എമ്മിന് കൈവന്നത്.

സമതിയില് ആകെയുള്ള മൂന്ന് അംഗങ്ങളില്‍ രണ്ട് പേര്‍കോണ്‍ഗ്രസ്സാണ്. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ വിജയം സനിശ്ചിതം. രാവിലെ 10.30 ന് മുന്‍പ്‌ നോമിേഷന്‍ നല്‍കണമെന്നായിരുന്നുവ്യവസ്ഥ. എരുപ്പെട്ടി സബ്രജിസ്ട്രാര്‍ ലീനാ പോളായിരുന്നു വരണാധികാരി. സമതിയിലെ കോണ്‍ഗ്രസ്സ് അംഗമായ ജെസി വില്‍സനെ സമതി അധ്യക്ഷയാക്കാനായിരുന്നു കോണ്‍ഗ്രസ്സ് പാര്‍ലിമന്ററി പാര്‍ട്ടി തീരുമാനം. പത്രിക നല്‍കേണ്ട അഅവസാനസമയമായിട്ടും പത്രി നല്‍കാന്‍ രണ്ട് പേരും എത്തിയില്ല. സി പി എമ്മിലെ സുനിത മത്സരിക്കാനായി പത്രിക നല്‍കുകയും ചെയ്തു.
ഇതോടെ ഏക പത്രിക എന്നനിലയില്‍ സുനിതയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ആരോഗ്യ സഥിരം സമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ്സിലെ ആനിറാഫേല്‍ തിരഞ്ഞെടുക്കപെട്ടു.

Leave a Reply

%d bloggers like this: