ദളിത് കോഡിനേഷന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ അംഗത്തെ പുറത്താക്കാന്‍ തീരുമാനിച്ചു.


പാര്‍ട്ടി നിലപാടിനെതിരായി മത്സരിക്കുന്നതിനാണ്
നടപടി .

തൃശൂര്‍: ആലത്തൂരില്‍ ദളിത് കോഡിനേഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം അഡ്വ പ്രതീപ്കുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായി ജില്ലാ നേതൃത്വം അറിയിച്ചു. പാര്‍ട്ടി നയത്തിനെതിരായി ലോക സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് നടപടിക്ക് കാരണം.
സംസ്ഥാന വ്യാപകമായി വെല്‍ഫയര്‍ പാര്‍ട്ടി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സര രംഗത്തിറങ്ങിയതിനാണ് നടപടിക്ക്‌കാരണമായത്.
എന്നാല്‍ പ്രതീപ്കുമാര്‍ ദളിത് കോഡിനേഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുമതി ചോദിച്ച് രണ്ടാഴ്ച മുന്‍പ് ജില്ലാ കമ്മറ്റിയെ അറിയിച്ചിരുന്നു.
അന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് നിലപാടുകള്‍ തീരുമാനിച്ചിരുന്നില്ല. ദളിത് മേഖല നേരിടുന്ന അവഗണനയും, ഐ എ എസ് അക്കാദമി അടച്ചുപൂട്ടിയതും, നിരന്തരം വര്‍ദ്ധിക്കുന്ന ദളിത്, ആദിവാസി പീഡനവും ചൂണ്ടികാട്ടിയും, ഇതിനെതിരെ നിരന്തരം രാഷ്ട്രീയ ഉദ്ധ്യോഗസ്ഥമേഖലകളില്‍ സമരവും, പ്രതിഷേധവും നടത്തിയിട്ടും രാഷ്ട്രീയ, ഭരണ നേതൃത്വം ശ്രദ്ധിക്കാന്‍ പോലും തയ്യറാകുന്നില്ലെന്നും, തങ്ങളുടെ ശബ്ദം മുഖ്യ ധാര രാഷ്ട്രീയ, ഭരണ നേതൃത്വത്തെ അറിയിക്കുകഎന്ന ലക്ഷ്യത്തോടെയാണ് മത്സരരംഗത്തിറങ്ങുന്നത് എന്നതിനാല്‍ പാര്‍ട്ടി പിന്തുണ വേണമെന്നുമാണ് പ്രതീപ് ആവശ്യപെട്ടിരന്നത്.


ഇതിന് പാര്‍ട്ടി മറുപടി നല്‍കിയിട്ടില്ലെന്നും നേതൃത്വം പറയുന്നുണ്ട്. ആലത്തൂരില്‍ 20 ഓളം ദളിത് സംഘടനകള്‍ ഒന്നിച്ചാണ് ഇത്തവണ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ സാന്നിദ്ധ്യം ഇരു പാര്‍ട്ടികള്‍ക്കും ദോശം ചെയ്യുമെങ്കിലും യു ഡി എഫിനെ അത് ഗൗരവമായി ബാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപെട്ടാലും മത്സര രംഗത്ത് തുടരാനാണ് പ്രതീപ്കുമാറിന്റെ തീരുമാനം ദളിത് മേഖല നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരിക്കുന്നത്. പലപ്പോഴായി ഉന്നതര്‍ തങ്ങളെ സ്വാധീനിച്ചും. വിരട്ടിയുമെല്ലാം തന്നെയാണ് തിരഞ്ഞെടുപ്പ് വേളകിലും മറ്റും അവര്‍ക്കൊപ്പം അണിനിരത്തിയിരുന്നത്. കാലങ്ങളായി അനുഭവിക്കുന്ന ദുരിത സ്ഥിതിയും, അവഗണനയും ഭരണ നേതൃത്വത്തേയും പൊതു ജനങ്ങളേയും ബോധിപ്പിക്കാനുള്ള സമര മുറയായാണ് തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും, ആലത്തൂരിലെ പൊതു ശബ്ദം തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും പ്രതീപ പറഞ്ഞു.

Leave a Reply

%d bloggers like this: