Your SEO optimized title

തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോളേജിലെത്തിയ കെ മുരളീധരനെ എസ് എഫ് ഐ വിദ്യാര്‍ഥികള്‍ തടഞ്ഞു.

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പേരാമ്പ്ര സികെജി കോളേജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. ക്യാംപസിലെത്തിയ മുരളീധരന്‍ കോളേജ് കെട്ടിട്ടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുരളീധരന്‍ കോളജില്‍ പ്രവേശിക്കാതെ മടങ്ങി.
കെട്ടിട്ടത്തിലേക്കുള്ള ഗോവണി പടിയില്‍ ഇരുന്നു കൊണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെ നടപടി ചോദ്യം ചെയ്ത് കെ.എസ്.യു,എംഎസ്എഫ് പ്രവര്‍ത്തകരും സംഘടിച്ചെത്തി ഇവര്‍തമ്മില്‍ വാക്കേറ്റവുമുണ്ടായി. വാക്കേറ്റം സംഘര്‍ഷത്തിലെത്തുമെന്ന് ആയതോടെയാണ് മുരളീധരന്‍ മടങ്ങിയത്.

Leave a Reply

%d bloggers like this: