Your SEO optimized title

ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയാഘോഷം ഇന്ന് തൃശൂരില്‍.

കുന്നംകുളം ഭാവന തിയറ്ററില്‍ ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും എത്തുന്നു.

കൊച്ചി: മികച്ച പ്രദര്‍ശന വിജയം നേടിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന മലയാള ചിത്രത്തിന്റെ 15 ആം ദിന ആഘോഷം തൃശൂര്‍ കുന്നംകുളത്തുള്ള ഭാവന തിയറ്ററില്‍ . ഇന്നത്തെ ഫസ്റ്റ്‌ഷോക്ക് മുന്‍പായി തിയറ്ററിലെത്തുന്ന താരങ്ങളും, അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കാളികളാവും. വൈകീട്ട് 5.30 നാണ് ആഘോഷം.
നഗരത്തിലെ ബ്ലൈന്റ് സക്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പടേ നിരവധിപേര്‍ ആഘോഷത്തില്‍ പങ്കെടുക്കും.


അന്ധരായ പ്രണയജോഡികളുടെ കഥ പറയുന്നതാണ് ചിത്രം. പരീക്ഷയുടെ തിരക്കിലും തിയറ്ററില്‍ ചിത്രം വന്‍ വിജയമാണ് നേടിയത്. ധര്‍മ്മജന്‍, സാദുനവോദയ. നിര്‍മ്മല്‍ പാലാഴി, ഹനീഫ്, ഫൈസല്‍ റാസി , നഹ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപെട്ടിരുന്നു. വലിയ താരമൂല്യമില്ലാതിരുന്നിട്ടുകൂടി പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു.
4 കളര്‍, സച്ചു ഫിലിംസ്, എന്നീ ബാനറുകളില്‍, 4 കളറും, പൗലോസ് ജോര്‍ജ്ജ് പെരിനാടും നിര്‍മ്മിച്ച ചിത്രം പ്രകാശ് കുഞ്ഞന്‍ മൂരായില്‍ ആണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മുജീബ് ഒറ്റപാലമാണ് എക്‌സി. പ്രൊഡ്യൂസര്‍.

Leave a Reply

%d bloggers like this: