ടി എന്‍ ടി ഉടമയെ പിടികൂടിയത് വഴി തിരിവാകും.

കോടികളുടെ കുറി തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ഉടമകളിലൊരാളാണ് പിടിയിലാത്.

തൃശൂര്‍: കോടികളുടെ കുറി തട്ടിപ്പ് നടത്തിയ കേസില്‍ ടി.എന്‍.ടി. കുറി കമ്പനി ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മടപലാതുരുത്ത് പേരാത്തില്‍ അനിരുദ്ധനാണ്് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി -പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്,
ജില്ലയില്‍ മാത്രം 4000 ത്തിേറെ പരാതികളാണ് കമ്പനിക്കെതിരെ ഉള്ളത്. ഇരിങ്ങാലകുട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നാല്‍പതിലേറഎ ശാഖകളിലൂടെ കുറി നടത്തി നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. തീര്‍ത്തും സാധാരണക്കാരായ തൊഴിലാളികളും,

വഴിയോരകച്ചവടക്കാരുമുള്‍പടേയുള്ളവരേയാണ് ഇവര്‍കുറിയില്‍ ചേര്‍ത്തിരുന്നത്. കുറി വട്ടമെത്തിയും, വിളച്ചവര്‍ക്ക് പണം നല്‍കേണ്ടതുമായ സമയം മാസങ്ങളോളം നീട്ടികൊണ്ടുപോയി ഫെബ്രുവരി 14 ന് ഇവര്‍ സ്ഥാപനം പൂട്ടി മങ്ങുകയായിരുന്നു. ഇരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. കമ്പനി ഉടമകള്‍ മറ്റു പേരില്‍ പുതിയ കുറികമ്പനി ആരംഭിച്ചതായി പറയുന്നുണ്ട്. ഇതിനിടയിലാണ് ഉടമകളിലൊരാള്‍ പിടിയിലായത്. മുന്‍ അനുഗ്രഹ എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനം പൊളിഞ്ഞതോടെയാണ് ടി എന്‍ ടി എന്ന പേരില്‍ അതേ ശാഖകള്‍ തന്നെ പുതിയ കമ്പനിയായിനിലവില്‍ വന്നു. പണം നഷ്ടപെട്ടവര്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പടേ രൂപീകരിച്ച് പ്രതിഷേധപരിപാടികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിനിടെയാണ് ഇയാളുടെ അറസ്റ്റ്.

Leave a Reply

%d bloggers like this: