Your SEO optimized title

ചാലിശ്ശേരി പള്ളിയില്‍ നിന്ന് വടക്കന്‍ മേഖല കാല്‍നട തീര്‍ഥയാത്ര

ചാലിശ്ശേരി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍നിന്ന് കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയിലേക്ക് ശനിയാഴ്ച കാല്‍നട തീര്‍ഥയാത്ര നടത്തി.

ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യ സിംഹാസന പ്രതിനിധിയായ പരിശുദ്ധ മോര്‍ ഒസ്താത്തിയോസ് സ്‌ളീബാ ബാവയുടെ 89 മത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് വടക്കന്‍ മേഖല കാല്‍നടയാത്ര നടത്തിയത്.

ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം ഉച്ചക്ക് രണ്ടിന് ഫാ. യെല്‍ദോ എം ജോയ് ,ട്രസ്റ്റി ജിജോജെക്കബ് , സെക്രട്ടറി കെ.സി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥയാത്ര ആരംഭിച്ചു.

ബാവയോടുള്ള അപേക്ഷ പ്രാര്‍ത്ഥനകള്‍ ചൊല്ലി നൂറുകണക്കിന് വിശ്വാസികള്‍ യാത്രയില്‍ പങ്കുച്ചേര്‍ന്നു.

ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ പല സ്ഥലങ്ങളിലും ദാഹജലം ,പഴങ്ങള്‍ , ശീതളപാനീയങ്ങള്‍ വിശ്വാസികള്‍ വിതരണം നടത്തി.

കാല്‍നടയാത്രക്ക് കല്ലുപുറം, കൊരട്ടിക്കര കുരിശ് തൊട്ടി, പെരുമ്പിലാവ് ടി.എം എച്ച് സ്‌കൂള്‍, അക്കിക്കാവ് സെന്റ് മേരീസ് കോളേജ്, കുന്നംകുളം താഴത്തെപാറ സെന്റ് തോമസ് ചാപ്പല്‍ എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഉണ്ടായിരുന്നു. ശേഷം വൈകീട്ട് ആറിന് കാല്‍നടതീര്‍ഥയാത്ര ബാവയുടെ കബറിങ്കല്‍ എത്തിച്ചേര്‍ന്നു.

Leave a Reply

%d bloggers like this: