Your SEO optimized title

കല്യാണ വീടുകളില്‍ ബന്ധുവെന്ന വ്യാജേനെ എത്തി മോഷണം.

വിവാഹസമ്മാനങ്ങളാണ് ഇയാളുടെ വീക്കനസ്.

ബന്ധു ചമഞ്ഞ് കല്യാണ ഹാളില്‍ മോഷണം നടത്തുന്ന വിരുതന്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ഒല്ലൂര്‍ ചങ്ങല ഗേറ്റിന് സമീപം പുളികുന്നേല്‍ വീട്ടില്‍ ബിനോയ് ആണ് അറസ്റ്റിലായത്. കല്യാണ ഹാളുകളില്‍ വിവാഹ സമ്മാനമായി വധുവരന്‍മാര്‍ക്ക് ലഭിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെയുള്ള പാരിതോഷികങ്ങള്‍ ബന്ധുവായി ചമഞ്ഞ് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണകോയിനും സ്വര്‍ണമോതിരവും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ലഭിച്ച പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷ്ടിച്ച സ്വര്‍ണകോയിനും സ്വര്‍ണമോതിരവും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു.



Leave a Reply

%d bloggers like this: