Your SEO optimized title

നാട്ടികയില്‍ രണ്ടുകിലോ കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതിയുള്‍പടെ രണ്ടു പേര്‍ പിടിയില്‍.

തൃപ്രയാര്‍ : നാട്ടിക ചേര്‍ക്കരയില്‍ രണ്ടുകിലോ കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതിയുള്‍പടെ രണ്ടു പേരെ ക്രൈംബ്രാഞ്ചും, വലപ്പാട് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
മുറ്റിച്ചൂര്‍ കല്ലാറ്റുപ്പുഴ സ്വദേശികളായ കാഞ്ഞിരത്തില്‍ വീട്ടില്‍ ഹിരത്ത്, കോലിപറമ്പില്‍ വീട്ടില്‍ ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡില്‍ വെച്ച് ആഡംബര ബൈക്കിലെത്തിയ യുവാക്കള്‍ കഞ്ചാവുമായി പിടിയിലായത്.
ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, വലപ്പാട് എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബാഗിനകത്ത് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ലഹരി മാര്‍ക്കറ്റില്‍ വിലയുള്ള നീലച്ചടയന്‍ കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കിലെത്തിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ എത്തിക്കുന്ന കഞ്ചാവ് വിജനമായ സ്ഥലങ്ങളിലെ പൊന്തക്കാടുകളില്‍ രഹസ്യമായി സൂക്ഷിച്ച് ആയിരം, അഞ്ഞൂറ് രൂപ വീതമുള്ള പൊതികളാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്്.

Leave a Reply

%d bloggers like this: