Your SEO optimized title

രണ്ട് ദിവസം കുഴല്‍കിണറില്‍ അകപെട്ട ഒന്നരവയസ്സുകാരനെ ഒരപകടവുമില്ലാതെ രക്ഷപെടുത്തി.

ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകീട്ടാണ് കളിക്കുന്നതിനിടെ തുറന്ന കിടന്നിരുന്ന കുഴല്‍കിണറില്‍ ഒന്നമരവയസ്സുകാരനായ കുട്ടി വീണത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സൈന്യത്തിലെ അതി വിദ്ഗധരും ചേര്‍ന്ന നടത്തിയ ദൗത്യത്തിനൊടുവില്‍ യാതോരു അപകടമന്നുമില്ലാതെ തന്നെ കുട്ടി പുറത്തെത്തിച്ചു.
കുഴല്‍ കിണറിന് 20 അടി മാറി മറ്റൊരു കിണര്‍കുഴിച്ച് ഇതില്‍ നിന്നും കുട്ടി കിടക്കുന്ന ഭാഗത്തേക്ക് തുരങ്കമുണ്ടാക്കി, ഇരുട്ടിലും ദൃശ്യം പകര്‍ത്താവുന്ന ക്യാമറയിലൂടെ കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചായിരുന്നു ര്കഷാദൗത്യം.
കുഞ്ഞിന് കഴിക്കാനായി ബിസ്‌ക്കറ്റും ജ്യൂസു നല്‍കി. ശ്വാസം കിട്ടാന്‍ കിണറ്റിലേക്ക് ഓക്‌സിജന്‍ ട്യൂബും ഇട്ടു. 48 മണിക്കൂര്‍ നീണ്ട സാഹസികമായ ദൗത്യത്തിന് ശേഷം ഒരു പോറലുമേല്‍ക്കാതെയാണ് സംഘം കുട്ടിയെ രക്ഷപെടുത്തിയത്.

Leave a Reply

%d bloggers like this: