Your SEO optimized title

സംവരണ സംരക്ഷണ സേന ജില്ലാ സമ്മേളനം നാളെ.

മഹാത്മാ അയ്യങ്കാളിയുടെ ചെറുമകന്‍ പി പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തും.

മലപ്പുറം: സംവരണ സംരക്ഷണ സേന മലപ്പുറം ജില്ലാ സമ്മേളനം നാളെ കൊണ്ടോട്ടിയില്‍ നടക്കും. കൊണ്ടോട്ടി അല്‍അമാന ടവറില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ചെറുമകന്‍ പി പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തും.ജില്ലയില്‍ആദ്യമായാണ് പ്രഭാകരന്‍ പൊതുവേദിയില്‍ പങ്കെടുക്കുന്നത്. സമ്മേളനം നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ ദിവാകരന്‍,
ജനറല്‍സെക്രട്ടറി ബാബു പാത്തിക്കല്‍, ഡോ. ടി കെ. തങ്കപ്പന്‍, പി ചന്ദ്രന്‍, ഓമനൂര്‍ അപ്പുകുട്ടന്‍ തുടങ്ങിയവര്‍ സംമ്പന്ധിക്കും.

Leave a Reply

%d bloggers like this: