വെള്ളിത്തിരയിലെ താരങ്ങളെകാണാന്‍ കാഴ്ചയില്ലാത്തവരും.

ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ വിജയാഘോഷം

വെള്ളിത്തിരയില്‍ അന്ധരായി എത്തിയ താരങ്ങളെ കാണാന്‍ കാഴ്ചയില്ലാത്തവരുടെ കൂട്ടമെത്തിയത് അപൂര്‍വ്വ സംഘമമായി.
4 കളര്‍, സച്ചൂസ് ഫിലിംസ് എന്നീ ബാനറുകളില്‍ , 4 കളറും പൊലോസ് ജോര്‍ജ്ജ് പെരിനാടും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായ ഓള്‍ഡ് ഈസ് ഓരു മാസ് ചിരിപടം എന്ന ടാഗ് ലെയിനില്‍പ്രേക്ഷക ഹൃദയംകീഴടക്കി മുന്നേറുകയാണ്. ചിത്രത്തിന്റെ 15 ആം ദിനാഘോഷം നടന്നത് തൃശൂര്‍ കുന്നംകുളത്തുള്ള ഭാവന തിയറ്ററിലായിരുന്നു. വൈകീട്ട് നടന്ന ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ വി ഫോര്‍ എന്ന കാഴ്ചയില്ലാത്തവരുടെ കൂട്ടായ്മയിലെ സുഹൃത്തുക്കളും, രക്ഷാധികാരികളുമുണ്ടായിരുന്നു. ചിത്രത്തില്‍ നായകനും, നായികയും കാഴ്ചയില്ലാത്തവരായാണ് അഭിനിയച്ചിരിക്കുന്നത് എന്നതിനാല്‍ അവരെ നേരില്‍ കാണണമെന്നാഗ്രഹിച്ചായിരുന്നു വരവ്,
തങ്ങളുടെ ജീവിത യാതാര്‍ത്ഥ്യങ്ങളോട് സമരരസപെട്ടവുരമായുള്ള കൂടി കാഴ്ചയെന്നായിരുന്നു ഇവരുടെ ആഗ്രഹം. നായകനായി അഭിനയിച്ച ഹനീഫ,നായിക നേഹ രത്‌നാകരന്‍ എന്നിവര്‍ക്ക് സമ്മാനങ്ങളുമായായിരുന്നു ഇവരെത്തിയിരുന്നത്. ര്കഷാധികാരി കമുറുദ്ധീന്ഡ ശ്രീജ നരോത്തമന്‍ എന്നിവരുംകുടംബവും ഇവരെ അനുഗമിച്ചു. അതിജീവനത്തിനായി ഇവര്‍ നടത്തുന്ന സ്ഥാപനം പുറത്തിറക്കിയ ദേവനാദം എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ആഘോഷത്തിന് ശേഷം തിയറ്ററില്‍ എത്തി സിനിമയും കണ്ടാണ് ഇവര്‍മടങ്ങിയത്. സിനിമ കാണാനായില്ലെങ്കിലും, ശബ്ദത്തിലൂടെ സിനിമ ആസ്വദിക്കാനായതിന്റെ സന്തോഷവും ഇവര്‍ പങ്കിട്ടു. സംവിധായകന്‍ പ്രകാഷ് കുഞ്ഞന്‍ മൂരായില്‍, നിര്‍മ്മാതാവ് പൗലോസ് ജോര്‍ജ്ജ് പെരിനാട്. ഫൈസല്‍ റാസി. മുജീബ്ഒറ്റപ്പാലം, റഷീദ് എരുമപെട്ടി, തിയറ്റര്‍ മാനേജര്‍ ജോഷി, ബാതുഷ കലാഭവന്‍ തുടങ്ങിയവര്‍ ആഘോഷുപരിപാടിയില്‍ സംമ്പന്ധിച്ചു.

Leave a Reply

%d bloggers like this: