ചോരകുഞ്ഞിനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. യുവതിയുടെ മൊഴിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

പാലക്കാട്: ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ യുവതി പീഡനത്തിനിരയായ കേസില്‍ പ്രതി അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശ്(29)ആണ് അറസ്റ്റിലായത്.

പാര്‍ട്ടി ഓഫീസില്‍വച്ച് പീഡനത്തിനിരയായെന്ന് യുവതി പോലീസിനും മജിസ്ട്രേറ്റിനും മൊഴിനല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ ഡിഎന്‍എ പരിശോധനക്ക് വിധേയനാക്കും.
മാര്‍ച്ച് 16ന് ഉച്ചക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നിലാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉറുംബരിച്ച നിലയിലായിരുന്നു കുഞ്ഞ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരമനുസരിച്ചാണ് പോലീസെത്തി അന്വേഷണം ആരംഭിച്ചത്.
യുവതിയെ കണ്ടെത്തി ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവമെന്ന നിലയില്‍ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് കേസില്‍ വഴിതിരിവുണ്ടാകുന്നത്്. പാര്‍ട്ടിഓഫീസില്‍ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി.

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവിന്റേയും ,യുവതിയുടേയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായാണ് സൂചന. ഇതോടെ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.കേസിന് രാഷ്ടീയ മാനം കൈവന്ന സാഹചര്യത്തില്‍ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

%d bloggers like this: