Your SEO optimized title

ടൊയോട്ട ബലേനോ ഈ വർഷം അവസാനത്തോടെ

ന്യൂ​ഡ​ൽ​ഹി: വി​പ​ണി​യി​ൽ മു​ന്നേ​റു​ന്ന മാ​രു​തി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ബ​ലേ​നോ​യു​ടെ ടൊ​യോ​ട്ടാ മോ​ഡ​ൽ ഈ ​വ​ർ​ഷം അ​വ​സാ​നം വി​പ​ണി​യി​ലെ​ത്തും. മാ​രു​തി സു​സു​കി ഇ​ന്ത്യ -ടൊ​യോ​ട്ടാ കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ഴ്സ് സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ബ​ലേ​നോ​യു​ടെ പ്ര​ത്യേ​ക പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ നി​ര​ത്തി​ലു​ള്ള ബ​ലേ​നോ​യി​ൽ ടൊ​യോ​ട്ട​യു​ടെ ഫീ​ച്ച​റു​ക​ളും പ്ര​ത്യേ​ക​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തും.

2022ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്‌കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസുക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ ബാഡ്ജ് ചെയ്ത് പുറത്തിറക്കും.കൂടാതെ ഇലട്രിക് വാഹനം നിര്‍മ്മാണത്തിലും സുസുക്കിക്ക് സഹായം നല്‍കും.

2018 മാ​ർ​ച്ചി​ൽ ഇ​രു ക​മ്പ​നി​ക​ളും ഹൈ​ബ്രി​ഡ്, മ​റ്റു മോ​ഡ​ലു​ക​ൾ പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.ടൊയോട്ട സുസൂക്കി സഹകരണത്തിലൂടെ ആഗോള തലത്തില്‍ മത്സരത്തില്‍ കുടുതല്‍ ശക്തമാവുമെന്ന് വില്‍പനയില്‍ ഉയര്‍ച്ചയും നേടുമെന്ന് ടൊയോട്ട പ്രസിഡന്‍റ് അക്കിയോ ടൊയേഡോ പറഞ്ഞു

Leave a Reply

%d bloggers like this: