Your SEO optimized title

പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണം എഴുതിയ മതില്‍ തകര്‍ത്തു.

വടകര: ചുമരെഴുത്തിനെ ചൊല്ലി സി.പി.എം, ആര്‍.എസ്.എസ് തര്‍ക്കം.

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി
പി ജയരാജനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു

തലശ്ശേരി കൊമ്മല്‍വയലില്‍ ജയരാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണ പരസ്യം എഴുതിയ സ്വകാര്യ മതിലാണ് ഇന്നലെ രാത്രിയില്‍ തകര്‍ത്തത്. ആര്‍ എസ് എസ് ആണ് ഇതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
വെള്ളിയാഴ്ചയാണ് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ടഭ്യര്‍ഥനയുമുള്ള ചുമരെഴുത്ത് നടത്തിയത്. ശനിയാഴ്ച രാവിലെ് മതില്‍ പൂര്‍ണമായും തകര്‍ത്തനിലയിലാണ്.
വീട്ടുകാരുടെ സമ്മതത്തോടെയാണ് ചുമരെഴുത്ത് നടത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചുമരെഴുത്ത് ഏഴ് തവണ മായിച്ചതായും പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: