Your SEO optimized title

അന്‍സിയുടെ മൃതദേഹം ജന്‍മനാട്ടില്‍ നാളെയെത്തും.

11 മണിയോടെ ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം

കൊടുങ്ങല്ലൂര്‍: ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കം
അന്‍സിയുടെ ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍നാസറും ബന്ധു ഫഹദും ശനിയാഴ്ച നാട്ടിലേയ്ക്ക് പുറപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങും. രാവിലെ ആറുഓടെ ഭര്‍ത്താവിന്റെ തിരുവള്ളൂരുള്ള വീട്ടിലും എട്ടുമണിയോടെ ഗൗരിശങ്കര്‍ ആശുപത്രിയുടെ തെക്കുഭാഗത്തുള്ള അന്‍സിയുടെ വീട്ടിലും എത്തിക്കും. ചടങ്ങുകള്‍ക്കു ശേഷം അന്‍സിയുടെ വീടിനു സമീപമുള്ള മേത്തല കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും, 11 മണിയോടെ ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Leave a Reply

%d bloggers like this: