Your SEO optimized title

വയനാട്ടില്‍ രാഹുലെങ്കില്‍ സ്മൃതി ഇറാനിയും മത്സരിക്കും. മേദിയും ദക്ഷിണേന്ത്യയിലേക്ക്‌

ദേശീയ നേതാക്കള്‍ ദക്ഷിണേന്ത്യയിലേക്ക്, കര്‍ണ്ണാടകത്തില്‍ മോദി. രാഹുലിനെതിലെ സ്മൃതി ഇറാനി വയനാട്ടിലും മത്സരിക്കും.

ദില്ലി: വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാന്‍ ബി.ജെ.പി. നീക്കം.
എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാറ്റി ബി.ജെ.പി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നുവെങ്കില്‍ സറ്റ് ബി ജെ പി ഏറ്റെടുക്കും.
നിലവില്‍ ബി.ഡി.ജെ.എസിനാണ് വയനാട് നല്‍കിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക് എന്തെങ്കിലും അസൗകര്യമെങ്കില്‍ ബി.ജെ.പി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കാനും തീരുമാനമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കുമെന്നാണ് രിപ്പോര്‍ട്ട്. ഇത് കര്‍ണാടകയിലെ ബെംഗളൂരു സൗത്ത് ആയിരിക്കും.
നരേന്ദ്ര മോദി 2014 ലും 2 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും. രണ്ടിടത്തും വിജയിച്ചു. വാരാണസിയാണ് നിലനിര്‍ത്തിയത്.
കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ ഇതുവരേയുംപ്രഖ്യാപിച്ചിട്ടില്ല.
അന്തരിച്ച കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മോദി മ്ത്സരിക്കുന്നുവെങ്കില്‍ തേജസ്വനി പിന്‍മാറും.

Leave a Reply

%d bloggers like this: