കുന്നംകുളം ബസ്റ്റാന്റ് ഫീസ് പിരിവ് കുടംബശ്രീക്ക്.

കുന്നംകുളം:നഗരസഭയുടെ കുത്തകയിനങ്ങളായ ബസ്സ്റ്റാന്‍ഡിന്റെയും കാര്‍, ലോറി, ടെമ്പോ പാര്‍ക്കുകളിലെയും ഫീസുപിരിവ് കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ ആലോചന. നഗരസഭയ്ക്ക് നഷ്ടമില്ലാത്ത രീതിയില്‍ കുടുംബശ്രീക്ക് നല്‍കുന്നതിനെ കൗണ്‍സില്‍ യോഗം പിന്തുണച്ചു. 2018-19 കാലയളവില്‍ ബസ്സ്റ്റാന്‍ഡ് ഫീസുപിരിവ് 16,16,161 രൂപയ്ക്കാണ് ലേലം ചെയ്തത്. ഇത്തവണ നടന്ന ലേലത്തില്‍ 12,52,101 രൂപ രേഖപ്പെടുത്തിയതാണ് കൂടുതല്‍ തുകയുടെ ടെന്‍ഡര്‍. ലേലത്തില്‍ ആരും പങ്കെടുത്തിരുന്നില്ല. കാര്‍, ലോറി, ടെമ്പോ പാര്‍ക്കിങ് ഫീസുപിരിവിന്റെ ലേലത്തിലും ടെന്‍ഡറിലും ആരുമുണ്ടായില്ല.

കഴിഞ്ഞവര്‍ഷത്തിലേതിനേക്കാള്‍ 3,64,060 രൂപയുടെ കുറവില്‍ ടെന്‍ഡര്‍ അംഗീകരിക്കാനാവില്ലെന്ന് വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ് പറഞ്ഞു. ഓഫറിലും ആരും വന്നില്ലെങ്കില്‍ നേരിട്ടു പിരിക്കണമെന്നും ആവശ്യപ്പെട്ടു. 2016-17-ല്‍ നഗരസഭ നേരിട്ടു പിരിച്ചപ്പോള്‍ നഷ്ടമാണുണ്ടായതെന്ന് പി.ഐ. തോമസ് പറഞ്ഞു. ഓഫര്‍ നിരക്ക് കുറഞ്ഞാല്‍ കുടുംബശ്രീക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.

Leave a Reply

%d bloggers like this: