വ്യാജ ഇമെയില്‍ വഴി പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായി.

ഗുരുവയൂര്‍: വ്യാജ ഇമെയില്‍ വഴി പ്രവാസി വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയിലായി.
ത്രിപുര സ്വദേശി വിക്രം സിന്‍ഹയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍പിടിയിലായവരുടെ എണ്ണം ആറായി.
നൈജീരിയക്കാരായ നാല് പേരെയും ഒരു അസം സ്വദേശിയേയും മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
പ്രവാസി വ്യവസായിയാ ചാവക്കാട് കെ.എന്‍. ശശിയുടെ അക്കൗണ്ടിലുള്ള പണം ഇദ്ധേഹത്തിന്റേത് എന്ന് തോന്നിക്കുന്ന ഇമെയില്‍ ഐഡി ഉണ്ടാക്കി
അത് വഴി ബാങ്കിലേക്ക് സന്ദേശം അയച്ച് പണം തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
21.8 ലക്ഷം രൂപയാണ് വ്യവസായിയുടെ അക്കൗണ്ടില്‍ നിന്ന് മാറ്റിയത്. വിവിധ അക്കൗണ്ടുകളിലെത്തിയ പണം എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കുകയും ചെയ്തു.
നേരത്തെ പിടിയിലായ നൈജീരിയന്‍ സ്വദേശികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു കൊടുത്തിരുന്നത് ഇപ്പോള്‍ പിടിയിലായ വിക്കിയാണ്.
ടെമ്പിള്‍ സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

%d bloggers like this: